മകളുടെ വിവാഹത്തിന്റെ അന്നും അവര്‍ ഒരുരുള ചോറു മാറ്റിവയ്ച്ചു, അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങളായുള്ള ശീലമാണത് . എന്തിനാണെന്ന ചോദ്യത്തിന് അവര്‍ ഇന്നുവരെ മറുപടി പറഞ്ഞിട്ടില്ല. ആ ചോദ്യത്തിനും കണ്ണുകള്‍ നിറയ്ക്കും. അതുകൊണ്ടു തന്നെ പിന്നീട് ആരും അത് ചോദിക്കാതെയായി. മകള്‍ക്ക് കൊടുക്കുന്നതില്‍ നിന്നുപോലും അവര്‍ ഒരു പങ്ക് മാറ്റിവയ്ക്കും.
ഇന്നും അയാള്‍ അവളെ നോക്കി ചിരിച്ചു "കോപ്രായങ്ങള്‍" അയാള്‍ അവളോട് പറഞ്ഞു. പലപ്പോഴും അത് കേള്‍ക്കുമ്പോള്‍ അവള്‍ക്കു പറയണമെന്നുണ്ട്, 'ഉദ്യോഗത്തിന്റെ കാര്യം പറഞ്ഞും സാമ്പത്തിക ഭദ്രതയുടെ കാര്യം പറഞ്ഞും നമ്മള്‍ നശിപ്പിച്ച നമ്മുടെ ആദ്യത്തെ കുഞ്ഞിനു വേണ്ടിയാണ് തനിന്നും ഒരു പങ്ക് മാറ്റിവയ്ക്കുന്നതെന്ന് '. അയാള്‍ അത് മറന്നിരിക്കുന്നു, അവള്‍ ഇന്നും ഒരു തേങ്ങലായി അതുള്ളില്‍ സൂക്ഷിക്കുന്നു. കാരണം അവള്‍ അമ്മയാണ് ...........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ